Latest NewsKeralaNews

തൃക്കാക്കരയിലെ ജയം യു.ഡി.എഫിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലം: എം.എം ഹസ്സൻ

 

 

തിരുവനന്തപുരം: തൃക്കാക്കരയിലെ  യു ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ജയം അവിടുത്തെ ജനങ്ങൾ പി.ടി തോമസിന് നൽകിയ മരണാനന്തര ബഹുമതിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. തൃക്കാക്കരയിലെ ജയം യു.ഡി.എഫിന്റെ കൂട്ടായ് പ്രയത്നത്തിന്റെ ഫലമാണെന്നും എം.എം ഹസ്സൻ പറഞ്ഞു.

യു.ഡി.എഫ് പ്രവർത്തകർ മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസിന്റെ വീടിന് മുന്നിൽ തിരുത മീനുമായി നടത്തിയ പ്രതിഷേധത്തെ,  തോമസ് മാഷിന് ഇഷ്ടമുള്ള തിരുത മീൻ കൊണ്ടുപോയതിൽ തെറ്റില്ലെന്നാണ് എം.എം ഹസ്സൻ പരിഹസിച്ചത്.

സർക്കാരിന്റെ ജന വിരുദ്ധതയ്ക്കും അഹങ്കാരത്തിനും എതിരെയാണ് തൃക്കാക്കര വിധി. തൃക്കാക്കര ഫലം കേരളത്തിലെ മൊത്തം ജനങ്ങളുടെ വിധിയെഴുത്താണ് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button