KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത: 3 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.  ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ട്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്‍റെ സ്വാധീന ഫലമായാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ സാധ്യതയെന്നാണ് ഇന്നലെ കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button