Latest NewsNewsIndia

കശ്മീരിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രം

കശ്മീരിലെ ജനങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍

ശ്രീനഗര്‍: കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രസര്‍ക്കാര്‍. 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.

Read Also: ‘ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ല, ഇത് ഹിന്ദുമതത്തിന് എതിര്’: ക്ഷമ ബിന്ദുവിനെതിരെ സുനിത ശുക്ല

കഴിഞ്ഞ ഒരു ദിവസത്തിനിടെ കശ്മീരില്‍ മൂന്ന് ഭീകരാക്രമണങ്ങളാണ് നടന്നത്. ആക്രമണത്തില്‍ ഒരു ബാങ്ക് മാനേജരും ഒരു വിവിധ ഭാഷാ തൊഴിലാളിയും വെടിയേറ്റ് മരിച്ചിരുന്നു. അഞ്ച് മാസത്തിനിടെ താഴ്‌വരയില്‍ 16 കശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ, സംഭവത്തില്‍ പ്രതിഷേധവുമായി ജനങ്ങളും രംഗത്തെത്തി. കശ്മീരിനെ താലിബാനാക്കാന്‍ ശ്രമിക്കുന്ന ഭീകര ശക്തികളെ അവിടെ നിന്നും തുടച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button