KeralaLatest NewsNews

കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്ന് റിപ്പോർട്ട്

 

കോഴിക്കോട്:  കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്ന് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായി.

2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.

83 വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിർണ്ണയ ക്യാമ്പുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button