Latest NewsNewsInternational

ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല: 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ബെന്‍സ്

ബെർലിൻ: പ്രമുഖ വാഹന നിർമ്മാതാക്കളായ ബെൻസ് 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങിയതായി റിപ്പോർട്ട്‌. ബ്രേ​ക്കി​ങ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാണ് ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​തോ​റി​റ്റി സംഭവത്തിൽ വിശദീകരണം നൽകിയിട്ടുള്ളത്.

Also Read:കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാഹനങ്ങളുടെ പട്ടികയിലാണ് ബെൻസ് ഉൾപ്പെടുന്നത്. കമ്പനി 2004 നും 2015​നും ഇ​ട​യി​ല്‍ നി​ര്‍​മി​ച്ച എ​സ്.​യു.​വി സീ​രി​സി​ലെ എം​എ​ല്‍, ജി​എ​ല്‍ സ്​​പോ​ര്‍​ട്സ് യൂ​ട്ടി​ലി​റ്റി വി​ഭാ​ഗ​ത്തി​ലെ​യും ആ​ര്‍ ക്ലാ​സ് ല​ക്ഷ്വ​റി മി​നി​വാ​ന്‍ വി​ഭാ​ഗ​ത്തി​ലെ​യും കാ​റു​ക​ളാ​ണ് ഇപ്പോൾ തി​രി​ച്ചു വി​ളി​ച്ചിരിക്കുന്നത്.

ബ്രേ​ക്ക് ബൂ​സ്റ്റ​ര്‍ നാ​ശ​മാ​കു​ന്ന​ത് മൂ​ലം ബ്രേ​ക്കി​ങ് സം​വി​ധാ​ന​വും ബ്രേ​ക്ക് പെ​ഡ​ലും ത​മ്മി​ലു​ള്ള ബ​ന്ധം ത​ട​സ്സ​പ്പെ​ടു​ന്ന​താ​യി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇതാണ് കൂടുതൽ നടപടികളിലേക്ക് അധികൃതരെ നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button