KeralaLatest NewsNews

‘ജനങ്ങളെ ബോധ്യപ്പെടുത്തണം’, കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ സി.പി.ഐ രംഗത്ത്

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സി.പി.ഐ രംഗത്ത്. കെ റെയില്‍ നടപ്പാക്കും മുന്‍പ് മൂന്ന് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

Also Read:പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!

‘പദ്ധതി നടപ്പാക്കാം, പക്ഷെ അത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് വേണം, സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പുറത്തുവിടണം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെയുളള ആശങ്ക ഒഴിവാക്കണം. തൃക്കാക്കര ​ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനവും ജനങ്ങൾ വിലയിരുത്തിട്ടുണ്ടാവാം. ആ സ്ഥിതി ഇനിയുണ്ടാവരുത്’, പ്രകാശ് ബാബു വ്യക്തമാക്കി.

അതേസമയം, ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി നല്‍കുന്നതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button