KeralaLatest NewsNews

സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: ഇന്ന് അടിയന്തര യോഗം 

തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ അടിസ്ഥാനത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഭക്ഷ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഭക്ഷ്യശേഖരവും അതിന്റെ ഗുണനിലവാരവും വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കായംകുളം പുത്തന്‍ റോഡ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്കും വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍.എം എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യവിഷബാധയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

‘ഒരേ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച 600 കുട്ടികളില്‍ 14 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്ന കുട്ടികളും ഉള്‍പ്പെടുന്നു. എങ്കിലും, വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും’- വി ശിവന്‍കുട്ടി അറിയിച്ചു. ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button