Latest NewsNewsInternationalOmanGulf

മൂന്ന് മാസത്തിനിടെ വിമാനയാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ

മസ്‌കത്ത്: മൂന്ന് മാസത്തിനിടെ വിമാനയാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ. ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിച്ചവരും, ഒമാനിൽ നിന്ന് വിദേശത്തേക്ക് സഞ്ചരിച്ചവരുമായ യാത്രികരുടെ കണക്കുകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.

Read Also: റോബിനെ പുറത്താക്കി ബിഗ് ബോസ്: ‘ജനങ്ങളുടെ മനസ്സിൽ എന്നും ഡോക്ടർ ആണ് ഹീറോ’ – മോഹൻലാലിനെതിരെ റോബിന്റെ ആരാധകർ

മാർച്ച് 2022 അവസാനം വരെയുള്ള മൂന്ന് മാസത്തെ കാലയളവിൽ ഒമാൻ വിമാനത്താവളങ്ങളിലൂടെ 10672 അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ എണ്ണത്തിൽ 81.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര വിമാന സർവ്വീസുകളുടെ എണ്ണത്തിൽ 25.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: ‘ബി.ജെ.പിക്ക് കശ്മീർ കൈകാര്യം ചെയ്യാൻ കഴിയില്ല’: പണ്ഡിറ്റുകൾക്ക് നേരെയുള്ള കൊലപാതകത്തിൽ അരവിന്ദ് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button