MalappuramLatest NewsKerala

മലപ്പുറത്ത് 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ

നിരവധി തവണ അബ്ദുൾ സലാം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി

മലപ്പുറം: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാം ആണ് അറസ്റ്റിലായത്. നിരവധി തവണ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. 57കാരനായ അധ്യാപകൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകുകയായിരുന്നു.

ഇതിനെ തുടർന്നാണ് പ്രതിയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരി പരാതി നൽകിയതോടെയാണ് സ്വകാര്യ സ്കൂളിലെ അധ്യാപകൻ പിടിയിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിലമ്പൂർ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button