ThiruvananthapuramKeralaNattuvarthaLatest NewsNews

എംഡിഎംഎ​യും ക​ഞ്ചാ​വു​മാ​യി ആറുപേർ പിടിയിൽ

അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: എംഡിഎംഎ​യും ക​ഞ്ചാ​വു​മാ​യി ആ​റു​പേ​രെ പൊലീസ് അറസ്റ്റ് ചെയ്തു. ഓ​പ്പ​റേ​ഷ​ൻ കാ​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ലി​യ​തു​റ ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നുമാണ് ക​ട​കംപ​ള്ളി ചെ​റു വെ​ട്ടു​കാ​ട് അ​നു​ഭ​വ​നി​ൽ ജോ​ൺ ബാ​പ്റ്റി​സ (22), മു​ട്ട​ത്ത​റ ഡോ​ൺ ബോ​സ്കോ ലൈ​നി​ൽ സ്റ്റെ​ഫാ​ൻ (21), ഡൊ​മ​സ്റ്റി​ക് എ​യ​ർ പോ​ർ​ട്ടി​ന് സ​മീ​പം ലി​സി റോ​ഡ് സ്വ​ദേ​ശി സൂ​ര​ജ് (19), കൊ​ച്ചുതോ​പ്പ് സ്വ​ദേ​ശി ഇ​ഗ്നേ​ഷ്യ​സ് (എ​ബി-22), പേ​ട്ട ജൂ​സാ റോ​ഡ് സ്വ​ദേ​ശി ഫെ​ബി​ൻ (19), വ​ലി​യതു​റ വി​ശ്വ​ഭാ​ര​തി റോ​ഡ് സ്വ​ദേ​ശി രോ​ഹി​ത്ത് സ്റ്റീ​ഫ​ൻ (20) എ​ന്നി​വ​ർ പൊലീ​സ് പി​ടി​യി​ലാ​യ​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി

പ്ര​തി​ക​ളി​ൽ നി​ന്ന് 3.3 ഗ്രാം ​എംഡിഎം​എ പാ​ക്ക​റ്റു​ക​ളും, ക​ഞ്ചാ​വും പൊ​ലീ​സ് പിടിച്ചെ​ടു​ത്തു. അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ശം​ഖു​മു​ഖം എസി​പി ഡി.​കെ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ​തു​റ എ​സ്എ​ച്ച്ഓ. സ​തി​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ് മോ​ഹ​ൻ, അ​ലീ​ന സൈ​റ​സ്, സാ​ബു, സി​പി​ഓ​മാ​രാ​യ ഷാ​ബു, അ​രു​ൺ പ്ര​ശോ​ഭ്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button