Latest NewsNewsIndiaBusiness

രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് നിരക്ക് പ്രാബല്യത്തിൽ വരാൻ സാധ്യത

രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് നിരക്ക് പ്രാബല്യത്തിൽ വരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വരുമാന വർദ്ധനവാണ് ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നത്. നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ വരുമാന വർദ്ധനവ് അനിവാര്യമാണ്. കൂടാതെ, പുതിയ സ്പെക്ട്രം വാങ്ങുമ്പോൾ വരുമാനം ഉയർത്തുകതന്നെ വേണമെന്ന നിലപാടിലാണ് കമ്പനികൾ.

Also Read: പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button