KeralaLatest NewsNews

‘പാവം പച്ചയായ മനുഷ്യൻ, വെറും നിഷ്കളങ്കൻ’, ജോ ജോസഫിനെ വാഴ്ത്തി കോൺഗ്രസ്‌ സൈബർ ടീം

തിരുവനന്തപുരം: തൃക്കാക്കരയിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ വാഴ്ത്തി കോൺഗ്രസ്‌ സൈബർ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും, നിഷ്കളങ്കനാണെന്നും പോസ്റ്റിൽ പറയുന്നു.

Also Read:വിദ്വേഷ മുദ്രവാക്യക്കേസ്: അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

‘ജോ ജോസഫ് പച്ചയായ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു നിഷ്കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളില്‍ പിഴവും പെരുമാറ്റത്തില്‍ തിടുക്കവും ആവലാതിയും കാണാന്‍ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍​ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ്’, സൈബർ ടീം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഡോ. ജോ ജോസഫ് ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്ക്‌ പിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം ആവലാതി നമ്മൾ കണ്ടിട്ടുണ്ട്. താങ്കൾ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യൻ.

രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞു ഒരു കോൺഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ. അപമാന ഭാരത്താൽ തല കുനിച്ചല്ല തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തങ്ങളെയും അനുഗ്രഹിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button