KeralaLatest NewsNews

യു.ഡി.എഫ്. നേടിയത് രാഷ്ട്രീയ വിജയമല്ല: ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്ന് കെ. സുരേന്ദ്രൻ

പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്.

തൃക്കാക്കര: തൃക്കാക്കരയിൽ യു.ഡി.എഫ്.വിജയത്തിൽ പ്രതികരിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. യു.ഡി.എഫ് നേടിയത് രാഷ്ട്രീയ വിജയമല്ലെന്നും പിണറായി സർക്കാരിന് ഒരടി കൊടുക്കാൻ ജനങ്ങൾ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ ബി.ജെ.പി. തോല്‍വിയില്‍ പാർട്ടിക്കുള്ളിൽ പരാതിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച സംസ്ഥാന മഹിളാ നേതൃ സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോൽവി പരിശോധിക്കുമെന്നും പഠിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also: ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ

‘തൃക്കാക്കരയിൽ പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമല്ല. പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ അടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ ജനങ്ങൾ ആഗ്രഹിച്ചു. പോപ്പുലർ ഫ്രണ്ടിനെതിരെ ബി.ജെ.പി. നടത്തിയ പ്രചാരണം ഫലം കണ്ടു. പി.സി. ജോർജിന്റെ പ്രതികരണങ്ങൾ ക്രിസ്ത്യൻ സമുദായത്തിൽ ചലനം ഉണ്ടാക്കി. തൃക്കാക്കരയിൽ ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചു’- കെ. സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button