KeralaLatest NewsNews

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ: പ്രതിഷേധം നിർത്തി വച്ചു

കോഴിക്കോട്: കുതിരവട്ടം ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ കെ.ജി.എം.ഒ.എ നടത്തി വന്ന പ്രതിഷേധം താത്കാലികമായി നിർത്തി വച്ചു. നടപടി പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടര്‍ന്നാണ് പ്രതിഷേധം നിർത്താൻ തീരുമാനിച്ചത്.

സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ഒ.പി ബഹിഷ്‌കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടർമാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമായിരുന്നു കെ.ജി.എം.ഒ.എ തീരുമാനിച്ചിരുന്നത്. സർക്കാർ ഇടപെടൽ വൈകിയാൽ സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button