Latest NewsUAEKeralaNewsInternationalGulf

തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്‌മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക

ദുബായ്: തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക റൂട്ട്‌സ്. തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്‌മെന്റും തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് നോർക്ക റെസിഡന്റസ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. ലോക കേരള സഭ, ലോക മാദ്ധ്യമ സഭ എന്നിവയ്ക്ക് മുന്നോടിയായി ദുബായിലെ ഇന്ത്യൻ മാധ്യമ ഫ്രാറ്റേണിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പെണ്ണുകേസില്‍, കാമുകിയുമൊത്തുള്ള വീഡിയോ പുറത്തുവിട്ടത് മുൻഭാര്യ: കോണ്‍ഗ്രസിന് തിരിച്ചടി

ഓപറേഷൻ കുബേരയുടെ മാതൃകയിലായിരിക്കും ഓപ്പറേഷൻ ശുഭയാത്ര നടപ്പിലാക്കുന്നത്. വ്യാജ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുക, ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരാതി ലഭിക്കാത്തതിനാലാണ് പല തൊഴിൽ തട്ടിപ്പുകളിലും നടപടിയെടുക്കാൻ കഴിയാത്തത്. പരാതി ലഭിച്ചവയിൽ നടപടിയെടുത്തിട്ടുണ്ടെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

Read Also: നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button