WayanadKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ കൈതക്കൽ കരിമ്പനക്കൽ കെ.സി. സുനിൽ (38) ആണ് മരിച്ചത്

കൽപറ്റ: നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ കൈതക്കൽ കരിമ്പനക്കൽ കെ.സി. സുനിൽ (38) ആണ് മരിച്ചത്.

പനമരം കൈതക്കലിൽ ആണ് അപകടം നടന്നത്. കൊണ്ടോട്ടിയിൽ നിന്ന് നാലാം മൈൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Read Also : നാളെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന

കാർ യാത്രികരായ കൊണ്ടോട്ടി മേലേപറമ്പ് കാവുങ്കൽ കരിമന്നത്ത് ബഷീർ (32), അബൂബക്കർ (80), മുബഷീറ (18), ആമിന (80) എന്നിവർക്കും സ്കൂട്ടർ യാത്രികനായ കൈതക്കൽ സ്വദേശി ഉനൈസി (34) നും ആണ് പരിക്കേറ്റത്. ഇവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് ​ഗുരുതരമല്ല.

മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന‌ായി മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button