Latest NewsUAENewsInternationalGulf

മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവു ശിക്ഷയും പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: പ്രവാചക നിന്ദ: ന്യൂനപക്ഷ വിഭാഗം സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ലെന്ന് എം.എ ബേബി

മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണം കൈവശം വയ്ക്കുകയോ മറയ്ക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും തടവും 100,000 ദിർഹത്തിൽ കുറയാതെ പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.

Read Also: ‘അസ്വസ്ഥതയുണ്ടെങ്കിലും ഞാൻ മിണ്ടാതെ നിന്നു’: ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

shortlink

Related Articles

Post Your Comments

Related Articles


Back to top button