ThiruvananthapuramKeralaNattuvarthaLatest NewsNews

ഇതെന്താ ചോറിൽ മുടിയോ? മതി… നിർത്തി: ഭക്ഷ്യമന്ത്രിക്ക് വിളമ്പിയ സ്‌കൂൾ ഭക്ഷണത്തിൽ മുടി

തിരുവനന്തപുരം: സർക്കാർ സ്‌കൂളിൽ സന്ദർശനം നടത്തി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. തിരുവനന്തപുരം ഗവ. എൽ.പി.എസ് കോട്ടൺഹിൽ സ്‌കൂളിൽ മന്ത്രി കഴിച്ച ഉച്ചഭക്ഷണത്തിൽ മുടി. കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണത്തിൽ നിന്നും മുടി ലഭിച്ചതിനെ തുടർന്ന് മന്ത്രി കഴിക്കുന്നത് അവസാനിപ്പിച്ചെഴുന്നേറ്റു. തിരുവനന്തപുരം ഗവ. എൽ.പി.എസ് കോട്ടൺഹിൽ സ്‌കൂളിലാണ് സംഭവം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ഭക്ഷ്യ സുരക്ഷാ പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം.

Also Read:പോത്തുകച്ചവടത്തിന്‍റെ മറവിൽ മയക്കുമരുന്ന് കടത്ത് : രണ്ടുപേർ പൊലീസ് പിടിയിൽ

പരാതികളുള്ള സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. മിക്ക സ്കൂളുകളിലും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ ഇല്ലെന്നാണ് കണ്ടെത്തൽ. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായ സ്കൂളുകളിലെ പരിശോധനാ ഫലം കിട്ടാൻ മൂന്ന് ദിവസം കൂടി വേണ്ടി വരും. ഇതോടൊപ്പം ഹോട്ടലുകളിലേയും മത്സ്യ മാർക്കറ്റുകളിലേയും പരിശോധനയും തുടരാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം. കായംകുളത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ്, സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ നിയമനടപടികൾ കർശനമാക്കിയത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണമെന്നും ജനപ്രതിനിധികൾ സ്‌കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. സിൽവിൽ സപ്ലൈസ് നൽകുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button