KeralaKavithakalLatest NewsNewsLiteratureWriters' Corner

നബീസുവിന്റെ ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ പ്രസവ വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന നാരായണി: വൈറലായി ‘ഒറ്റച്ചോര’ കവിത

കോഴിക്കോട്: മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ‘ഒറ്റച്ചോര’ എന്ന കവിത ശ്രദ്ധേയമാകുന്നു. ആനുകാലകത്തില്‍ പ്രസിദ്ധീകരിച്ച കവിത സോഷ്യൽ മീഡിയകളിൽ ചർച്ചയാകുകയാണ്. നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ എല്ലാം സ്ഥിരമായി കണ്ടുവന്നിരുന്ന മതസൗഹാർദ്ദം അതിവേഗം മാഞ്ഞുപോകുന്ന ഈ കാലത്താണ് വിദ്യാർത്ഥിയുടെ കവിത സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. തന്റെ അനുഭവമാണ് താൻ കവിതയായി കുറിച്ചതെന്ന് ഷുഹൈബ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അയൽക്കാരിയായ നബീസുവിന്റെ ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ പ്രസവ വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന നാരായണിയും, മുല്ലാക്ക ഖുര്‍ ആനിലെ വരികള്‍ ഓതി നാരായണിയുടെ ഭര്‍ത്താവ് വേലുവിന്റെ മദ്യപാനം ശീലം ഇല്ലാതാക്കുന്നതുമാണ് കവിത പറയുന്നത്. ആനുകാലകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത മുസ്ലിം യൂത്ത് ലീഗ് നേതാവ് ഷിബു മീരാന്‍ തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.

നമ്മുടെ നാട്ടില്‍ ഇത്തരം ബന്ധങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും അത് ഇത്തരത്തില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍, ഇരുണ്ട ശക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന സമയത്ത് ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണെന്ന് എസ്എസ്എഫ് നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു.

ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ‘ഒറ്റച്ചോര’ എന്ന കവിത

നാരായണീടെ രണ്ടാമത്തെ പേറിനും വേലുവേട്ടന്‍ ഷാപ്പിലായിരുന്നു.
മാമൂല് തെറ്റാണ്ട് മുന്നൂറ്റിപ്പതിമൂന്ന് വകയും പിടിച്ച് നബീസു തലയ്ക്കല്‍തന്നെ കൂടി.
‘നമ്മളെത്ര പേറ് കണ്ടതാ ‘..ന്ന്’ന്റുമ്മാക്ക് പതിനേഴണ്ണാ കയിഞ്ഞേ’..ന്ന്.
വെയിലരിക്കും മുമ്പ് അലക്കി വെളുത്ത കണ്ടതുണിയും ഭാണ്ഡത്തിലാക്കി നഫീസു കുന്നുകയറി വരുമ്പോള്‍ നാരായണീടെ കണ്ണുനിറയും.
വെളുപ്പിന് ഇറങ്ങിപ്പോയൊരു അച്ചാറു മണം ആടിയാടി കൂരയണയുമ്പോള്‍ ആയത്തുല്‍ കുര്‍സിയ്യോതി മണ്ടേലുഴിയാന്‍ മൊല്ലാക്ക ഉമ്മറത്തിരിക്കും.
‘അങ്ങനെയൊന്നും ഇക്കുടി നിക്കൂലപ്പാ’..’മൊല്ലാക്ക ഉണ്ടിട്ട് പോയാ മതി’..
അന്നേരം, ബാക്കിയില്ലാത്ത ബോധത്തില്‍ ഒരു തുള്ളി സ്‌നേഹത്തിന്റെ വീഞ്ഞു മണക്കും.
ഓടയില്‍ വീണ്ചോര വാര്‍ന്നത് നാരായണിക്ക് മുമ്പേ മൊല്ലാക്കയാണറിഞ്ഞത്.
ഡിസ്ചാര്‍ജ്ജ് കഴിഞ്ഞ് തോളുംചാരി വീട്ടുപടിക്കലെത്തിയപ്പോ വേലു കരഞ്ഞോണ്ട് വിളിച്ച് പറഞ്ഞു;
‘ഒറ്റച്ചോരയാ.. ഞങ്ങളൊറ്റച്ചോര..’
കൈവിറച്ച്തൊണ്ട വരളുമ്പോള്‍ ഷാപ്പിലേക്ക് കാണാത്തതിന്റെ പരിഭവം പറയുമ്പോള്‍ വേലു അങ്ങനെ പറഞ്ഞോണ്ടിരിക്കും..’മൊല്ലാക്കാന്റെ ചോര.

shortlink

Related Articles

Post Your Comments

Related Articles


Back to top button