KeralaLatest NewsNews

ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, ‘ബിരിയാണിച്ചെമ്പ്’ വന്നാൽ ആരായാലും പുറത്തുപോവില്ല: ഫിറോസ്

സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ

മലപ്പുറം: സ്വർണ്ണ കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയ്ക്കും ഇതിൽ അറിവുണ്ടെന്ന സ്വപ്നയുടെ ആരോപണത്തെ പരിഹസിച്ച് തള്ളിയ കെ ടി ജലീലിനെ പരോക്ഷമായി പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്.

read also: മുഖ്യമന്ത്രിക്ക് ഭാര്യയും മകളുമായി അടുത്ത ബന്ധം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്: പരിഹാസക്കുറിപ്പ്

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്നായിരുന്നു ഈ വിഷയത്തിൽ ജലീലിന്‍റെ പ്രതികരണം. അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ഫിറോസ്.

‘ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’ എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button