Latest NewsNewsIndia

രാജ്യത്ത് കള്ളനോട്ട് വ്യാപകം: 500 രൂപയുടെ കള്ളനോട്ട് കേസുകള്‍ ഇരട്ടിയായെന്ന് റിപ്പോർട്ട്

കേരളത്തില്‍ 167 കേസുകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ദ്ധനയാണുണ്ടായിരിക്കുന്നതെന്നും 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടാകുന്നതെന്ന ശ്രദ്ധേയമായ വിവരവും പുറത്തുവരുന്നുണ്ട്. ആര്‍.ബി.ഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവയില്‍ നിന്നുള്ള കണക്കുകളെ അവലംബിച്ച് ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ 80,000നടുത്ത് കേസുകളാണ് 500രൂപയുടെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശും അസമും തൊട്ടുപിന്നില്‍ തന്നെയുണ്ട്. കള്ളനോട്ട് കേസുകളില്‍ പകുതിയില്‍ താഴെ കേസുകള്‍ക്ക് മാത്രമേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേനെ കള്ളനോട്ട് കേസുകള്‍ കുറവാണ്. കേരളത്തില്‍ 167 കേസുകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 334 കേസുകളും പശ്ചിമ ബംഗാളില്‍ 993 കേസുകളും ഉത്തര്‍പ്രദേശില്‍ 713 കേസുകളും അസമില്‍ 444 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button