KeralaLatest NewsNewsBusiness

കെഎസ്എഫ്ഇ: പ്രവാസി ചിട്ടിയിൽ ആശങ്ക വേണ്ട

ചിട്ടിയിൽ മണി എക്സ്ചേഞ്ചുകൾ വഴി പണമടയ്ക്കുന്നതിന് റിസർവ് ബാങ്ക് നിയമങ്ങൾ ചെറിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്എഫ്ഇ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, പ്രവാസി ചിട്ടിക്ക് റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലം തടസങ്ങൾ ഇല്ല. കൂടാതെ, മികച്ച ലാഭത്തിലാണ് ചിട്ടികൾ പ്രവർത്തിക്കുന്നത്. 2015 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയതിനാൽ, കെഎസ്എഫ്ഇ ചിട്ടി നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി ഉള്ളതിനാൽ, വിദേശത്ത് നിന്ന് ചിട്ടിയിൽ ചേരാനും ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനും പ്രവാസികൾക്ക് സാധിക്കും .

ചിട്ടിയിൽ മണി എക്സ്ചേഞ്ചുകൾ വഴി പണമടയ്ക്കുന്നതിന് റിസർവ് ബാങ്ക് നിയമങ്ങൾ ചെറിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ കെഎസ്എഫ്ഇ ശ്രമം നടത്തുകയാണ്. റിപ്പോർട്ട് പ്രകാരം, 2019 ഫെബ്രുവരിയിൽ ചിട്ടി ആരംഭിച്ചത് മുതൽ 1599 ചിട്ടി നടക്കുകയാണ്. കൂടാതെ, 694.28 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.

Also Read: ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!

shortlink

Related Articles

Post Your Comments

Related Articles


Back to top button