KeralaLatest NewsIndia

‘ആരായാലും ജീവിക്കാൻ അനുവദിക്കണം, ഇനിയും ഒരുപാടുണ്ട് പറയാൻ’ : മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ച് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്‌ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ടെന്നും സ്വപ്‌ന പ്രതികരിച്ചു. ‘മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഞാന്‍ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും പ്രശ്നമില്ല. അവരുടെ വരുമാനമല്ല എന്റെ വീട്ടില്‍ ചെലവിന് ഉപയോഗിക്കുന്നത്.’

‘ഇപ്പോഴും ജീവന് ഭീഷണിയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് വരെ ഭീഷണിയുണ്ട്. എന്നെ ജീവിക്കാന്‍ അനുവദിക്കണം. നേരത്തെ പറഞ്ഞത് എന്താണോ അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. കേസില്‍ ശരിയായ അന്വേഷണം നടക്കണം. 16 മാസം ഞാന്‍ ജയിലില്‍ കിടന്നു. എന്റെ മക്കളും അനുഭവിച്ചു. ജയില്‍ ഡി.ഐ.ജി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കോടതി അനുവദിച്ചാല്‍ പലതും തുറന്ന് പറയും. ശിവശങ്കര്‍ പറഞ്ഞ ആള്‍ക്ക് കറന്‍സി അടങ്ങിയ ബാഗ് കെെമാറിയിട്ടുണ്ട്. വെളിപ്പെടുത്തല്‍ പ്രതിച്ഛായ ഉണ്ടാക്കാനല്ല.’ – സ്വപ്ന സുരേഷ് പറഞ്ഞു.

164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും സുവര്‍ണാവസരമായി ഉപയോഗിക്കരുത്. രഹസ്യമൊഴിയായതിനാല്‍ കൂടുതല്‍ ഒന്നും എനിക്ക് വെളിപ്പെടുത്താനാവില്ല. ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.

ദുബായിലേക്ക് നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഓഫീസില്‍ നിന്ന് ബിരിയാണിപ്പാത്രങ്ങളില്‍ ഭാരമുള്ള ലോഹവസ്തുക്കള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ നിരവധി തവണ എത്തിച്ചെന്നുമാണ് സ്വപ്ന കഴിഞ്ഞ ദിവസം ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button