KeralaLatest News

BREAKING- സ്വപ്നയുടേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഗുരുതരമായ വിഷയമാണെന്ന സ്വപ്നയുടെ അപേക്ഷ അംഗീകരിച്ചാണ് മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിച്ചത്

തിരുവനന്തപുരം: ഗൂഢാലോചനക്കേസിൽ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്. രഹസ്യമൊഴിയിൽ നിന്നും പിൻമാറണമെന്ന് മുഖ്യമന്ത്രിയുടെ ദൂതൻ സമ്മർദ്ദം ചെലുത്തിയതായി ജാമ്യഹർജിയിൽ സ്വപ്ന ആരോപിച്ചിരുന്നു.

ഗുരുതരമായ വിഷയമാണെന്ന സ്വപ്നയുടെ അപേക്ഷ അംഗീകരിച്ചാണ് മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിച്ചത്. എന്നാൽ, കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ, ഈ കേസിൽ സരിത്ത് പ്രതിയല്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

ഷാജ് വന്നത് ഇടനിലക്കാരനായി, നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമെന്ന് ഷാജ് പറഞ്ഞെന്നും സ്വപ്ന സുരേഷ്

അതുകൊണ്ടുതന്നെ, ഹർജി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. വാദങ്ങൾ അംഗീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. രഹസ്യമൊഴിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രിയുടെ ദൂതൻ ഷാജ് കിരൺ തന്നെ സമീപിച്ചിരുന്നതായി സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button