KeralaLatest NewsNews

തുടർച്ചയായ ദിവസങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സ്വർണ്ണവില ഇന്ന് കുറഞ്ഞു

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സ്വർണ്ണവില ഇന്ന് കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 38,200 രൂപയാണ്. ഗ്രാം വില 20 രൂപ താഴ്ന്ന് 4775 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ്ണവിലയിൽ 280 രൂപയുടെ വർദ്ധന രേഖപ്പെടുത്തിയിരുന്നു.

ഒരു പവൻ സ്വർണ്ണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്നലെയുണ്ടായത്. ഇന്നലെ സ്വർണ്ണത്തിന്റെ വിപണി വില 38360 രൂപയായിരുന്നു. ബുധനാഴ്ച്ച 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 25 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button