KeralaLatest NewsNews

‘നിങ്ങൾ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് എന്തിന്?’: ഷാജ് – കിരൺ സ്വപ്ന ഓഡിയോ

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടിനെ പറ്റി ഷാജ് കിരൺ പറഞ്ഞു: സ്വപ്ന സുരേഷ്

ഷാജ് കിരണിനെ താൻ വിളിച്ചത് എന്തിനെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. വലിയ മാനസിക പീഡനമാണ് നേരിട്ടത്. അതുകൊണ്ടാണ് അയാൾ പറഞ്ഞതെല്ലാം റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടിനെ പറ്റി ഷാജ് കിരൺ പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തി. സ്വപ്നയുടെ പേരിൽ ചിലർ പണം വാങ്ങുന്നുണ്ടെന്ന് ഷാജ് പറയുന്നതായി പുറത്തുവന്നിരിക്കുന്ന ഓഡിയോയിൽ കേൾക്കാം. ചില സി.പി.എം നേതാക്കൾക്ക് വിദേശത്ത് പണമിടപാടുകൾ ഉണ്ടെന്ന് ഓഡിയോ വ്യക്തമാക്കുന്നു. ഷാജ് നിരവധി കമ്പനികളുടെ ഡയറക്‌ടർ ആണെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. ഇതിന്റെ തെളിവും സ്വപ്ന പുറത്തുവിട്ടിട്ടുണ്ട്. ഷാജ് ഒരുപാട് പേരുടെ ബിനാമി ആണെന്ന ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്.

ഷാജ് കിരൺ – സ്വപ്ന ശബ്ദരേഖ

ഷാജ് കിരൺ: ഇത്രയും നാൾ ജയിലിൽ കിടന്നില്ലേ? ഇനിയും കിടക്കണോ? ട്രാവൽ ബാൻ മാറ്റാൻ ഞാൻ ഓൾറെഡി ട്രൈ ചെയ്തു. അതിന്റെ ആളുകളോട് സംസാരിച്ചു.

സ്വപ്ന: നമ്മളെ വെച്ച് ആരാണ് കാശുണ്ടാക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. രഹസ്യമൊഴി കൊടുക്കുന്നത് തെറ്റല്ലല്ലോ? പിന്നെന്തിനാണ് ദ്രോഹിക്കുന്നത്?.

ഷാജ് കിരൺ: നിങ്ങൾ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് എന്തിന്? എല്ലാവർക്കും പാസ്പോർട്ട് തിരിച്ചുകൊടുത്തു.

ഷാജ് കിരൺ: നാളെ നിങ്ങൾ ഒന്നായിട്ട് തീരുമാനിക്കുക. പ്രശ്നത്തിലേക്ക് വരാം. പോരാടിയിട്ട് നിങ്ങൾ എന്താണ് നേടിയത്?

സ്വപ്ന: എനിക്കിപ്പോൾ ഒരു ജോലിയുണ്ട്. ഇപ്പൊ അവരുടെ ഏറ്റവും വലിയ ശത്രു ഷാജ് ആണ്.

ഷാജ് കിരൺ: സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിനെ ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങി കീഴടങ്ങണം.

സ്വപ്ന: ആരുടെ കയ്യീന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?

ഷാജ്: നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവർ.

സ്വപ്ന: നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ട് എന്ന് അവൻ ഇന്ന് രാവിലെ മുതൽ പറഞ്ഞതെ ഉള്ളൂ.

ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാൻ അറിഞ്ഞത്. ഞാൻ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്നങ്ങൾ. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലിൽ കിടന്നതിന് ഫേയ്സ് ചെയ്ത പ്രശ്നങ്ങൾക്ക് ഒരു കോംപൻസേഷൻ ചോദിക്കണം. ട്രാവൽ ബാൻ മാറ്റാനും.

സ്വപ്ന: നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ ഷാജി ആദ്യം മുതലേ വർക്ക് ചെയ്യുന്നുണ്ട്. വർക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ല.

ഷാജ്: ഓൾറെഡി ഞാൻ വർക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.

സ്വ: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു

മറ്റൊരാൾ: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതിൽ ബന്ധപ്പെട്ട എല്ലാവരും പോയി.

ഷാജ്: എന്നിട്ടും നിങ്ങൾക്ക് കിട്ടിയില്ലല്ലോ?

മൂന്നാമൻ: നമ്മള് പോയില്ല ഇതുവരേം.

ഷാജ്: പോയാൽ കിട്ടുമെന്ന് തോന്നുന്നുണ്ടോ?

മൂന്നാമൻ: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്

ഷാജ്: എന്നാൽ പിന്നെ അത് വിട്.. നമുക്ക് പ്രശ്നത്തിലേക്ക് വരാം.

 

 

 

Updating…

shortlink

Related Articles

Post Your Comments

Related Articles


Back to top button