Latest NewsNewsIndia

‘ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങൾ എന്തിനാണ് അനുഭവിക്കുന്നത്?’: പ്രവാചക നിന്ദയെ തുടർന്നുണ്ടായ സംഘർഷത്തെക്കുറിച്ച് മമത

കൊൽക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി വക്താവ് നടത്തിയ വിവാദ പരാമർശത്തെച്ചൊല്ലി പശ്ചിമ ബംഗാളിൽ പ്രതിഷേധക്കാരും പോലീസും രണ്ടാം ദിവസവും ഏറ്റുമുട്ടി. സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. ചില രാഷ്ട്രീയ പാർട്ടികൾ കലാപം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പിയുടെ ‘പാപങ്ങൾ’ ജനം എന്തിന് സഹിക്കണമെന്നും മമത ബാനർജി ചോദിച്ചു.

‘ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ദിവസമായി ഹൗറയിൽ സാധാരണ ജനജീവിതം താറുമാറായിട്ട്. അക്രമ സംഭവങ്ങൾ നടക്കാതിരിക്കാനുള്ള ഏല്ലാ വഴിയും സ്വീകരിച്ച് കഴിഞ്ഞു. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിൽ, കലാപമുണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, ഇത് വെച്ചുപൊറുപ്പിക്കില്ല, കർശന നടപടി സ്വീകരിക്കും. ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങൾ എന്തിനാണ് കഷ്ടപ്പെടുന്നത്?’, മമത ട്വീറ്റ് ചെയ്തു.

Also Read:ടിം ഡേവിഡിനെ വൈകാതെ ഓസ്‌ട്രേലിയൻ ജേഴ്സിയിൽ കാണാം: ആരോൺ ഫിഞ്ച്

പ്രവാചക വിവാദത്തിന് പിന്നില്‍ ആസൂത്രിത നീക്കങ്ങളാണെന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു. കലാപത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് മമത പറഞ്ഞു. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത ട്വീറ്റ് ചെയ്തു. ഹൗറയിലെ പഞ്ച്‌ല ബസാറില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അവർ.

ഹൗറയിലെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നു. ഉലുബെരിയ സബ് ഡിവിഷനില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ജൂണ്‍ 15 വരെ നീട്ടി. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പോലീസ് 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read:മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യന് പേടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് ശേഷം യുപിയിലെ പ്രയാഗ് രാജ് നഗരത്തില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനായി സാമൂഹിക വിരുദ്ധര്‍ പ്രായപൂര്‍ത്തിയാകാത്തവരെയും ഉപയോഗപ്പെടുത്തിയതായി പ്രയാഗ്രാജ് എസ്എസ്പി അജയ് കുമാര്‍ പറഞ്ഞു. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമികള്‍ പോലീസിന് നേരെ കല്ലേറ് നടത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് സാമൂഹിക വിരുദ്ധര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി എം.പിയും പശ്ചിമ ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button