KeralaLatest NewsNews

കയര്‍ കഴുത്തില്‍ കുരുങ്ങി ചത്ത പോത്തിന്റെ മാംസം വിറ്റു: ഇറച്ചിക്കട പൊലീസ് അടച്ചു പൂട്ടി

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ബാക്കി വന്ന ഇറച്ചി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കഴുത്തില്‍ കയര്‍ കുരുങ്ങി ചത്ത പോത്തിന്റെ മാംസം വിറ്റ ഇറച്ചിക്കട പൊലീസ് അടച്ചു പൂട്ടി. തൃശൂര്‍ തളിക്കുളം മൂന്നാം വാര്‍ഡില്‍ ഇതര സംസ്ഥാന തൊഴിലാളി വളര്‍ത്തിയിരുന്ന പോത്ത് ഇന്നലെ കഴുത്തില്‍ കയര്‍ കുരുങ്ങി ചത്തിരുന്നു. ഈ പോത്തിനെ ചളിങ്ങാട് സ്വദേശി ഷാജി വിറ്റതായി ആരോപിച്ച് പരാതി ഉയർന്ന സംഭവത്തിലാണ് നടപടി.

read also: വിമല മേനോൻ അന്തരിച്ചു

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ബാക്കി വന്ന ഇറച്ചി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് ലാബിലയച്ച്‌ പരിശോധന നടത്തിയ ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിനു പിന്നാലെ ഒളിവിലാണ് കടയുടമ ഷാജി.

shortlink

Related Articles

Post Your Comments


Back to top button