ThrissurKeralaNattuvarthaLatest NewsNews

പ​രി​യാ​ര​ത്ത് മാം​സ വ്യാ​പാ​ര​ശാ​ല​യി​ൽ സം​ഘ​ർ​ഷം: ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു, പ്രതി കീഴടങ്ങി

കു​രി​ശി​ങ്ക​ൽ ടോ​മി​ക്ക് (47) ആണ് വെ​ട്ടേ​റ്റത്

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് മാം​സ വ്യാ​പാ​ര​ശാ​ല​യി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്, ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. കു​രി​ശി​ങ്ക​ൽ ടോ​മി​ക്ക് (47) ആണ് വെ​ട്ടേ​റ്റത്. ഇയാളുടെ മു​ഖ​ത്താണ് പരിക്കേറ്റത്. വെ​ട്ടി​യ ആ​ൾ ചാ​ല​ക്കു​ടി പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

Read Also : കായംകുളത്തിൻ്റെ വിപ്ലവത്തിനും ചെമ്പട കായംകുളത്തിനും പൂട്ട് വീഴും!! നിയമ നടപടിയുമായി സിപിഎം

തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം. പ​രി​യാ​രം മാ​ർ​ക്ക​റ്റി​ലെ മാം​സ വ്യാ​പാ​ര​ശാ​ല​ക​ൾ ന​ട​ത്തു​ന്ന ടോ​മി​യും തോ​മ​സും ത​മ്മി​ൽ നേ​ര​ത്തെ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യാ​ൻ ടോ​മി, തോ​മ​സി​ന്‍റെ ക​ട​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ടോ​മി​ക്ക് വെ​ട്ടേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കൈതോല പായയില്‍ നായികയെ കടത്തിയത് സിനിമയില്‍ കാണാം, നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടെത്തിയത് പിണറായി വിജയന്‍

സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ശ​നി​ല​യി​ലാ​യ തോ​മ​സി​നെ (70) ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button