KeralaLatest NewsNews

വീണ്ടും ചെള്ളുപനി മരണം: തലസ്ഥാന നഗരത്തിൽ ജാഗ്രത

ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം സ്ഥിരീകരിച്ചു. പരശുവയ്ക്കല്‍ സ്വദേശി സുബിതയാണ്(38) മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരിച്ചത്. അതേസമയം, ചെള്ളുപനി രോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്.

Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനി ഉണ്ടാകും. റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന് കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളിലൂടെ ശരീരത്തിലേക്ക് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button