Latest NewsNewsIndia

അഴിമതിക്കേസ് ചുമത്തപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്: അനുരാഗ് ഠാക്കൂര്‍

2000 കോടിയിലധികം സ്വത്തുക്കള്‍ ഉള്ള ഗാന്ധി കുടുംബത്തെ രക്ഷിക്കാനാണോ നിങ്ങളുടെ പ്രതിഷേധം, കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചോദ്യം ഉന്നയിച്ച് അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: രണ്ടായിരം കോടിയിലധികം സ്വത്തുവകകള്‍ ഉള്ള ഒരു കുടുംബത്തെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ‘നിങ്ങളെന്താണ് കരുതുന്നത്? അവര്‍ക്ക് മാത്രം പ്രത്യേക നിയമമുണ്ടെന്നോ? അഴിമതിക്കേസ് ചുമത്തപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്. അതവരുടെ അവകാശം കൂടിയാണ്’, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: 15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ ആരോഗ്യ മന്ത്രാലയം

അതേസമയം, കോണ്‍ഗ്രസിന്റെ പ്രതിഷേധം ‘ഗാന്ധി’മാരുടെ പണം സംരക്ഷിക്കാനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഡോട്ടെക്സ് മെര്‍ച്ചെന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡുമായി രാഹുല്‍ ഗാന്ധിക്ക് എന്താണ് ബന്ധമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button