Latest NewsKeralaNews

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് ഇന്ന് സംസ്ഥാന സമിതിയിൽ  ചർച്ച ചെയ്യുമെന്നും സ്വന്തം നാട്ടിൽ പോലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് പത്തനംതിട്ടയിൽ ചേരുന്ന ബി.ജെ.പി കോർകമ്മിറ്റി യോഗ യോഗത്തിലും നേതൃയോഗത്തിലും സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചു തീരുമാനം ഉണ്ടാകും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button