Latest NewsNewsIndia

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നഗരം ശാന്തമാക്കി പോലീസ് : ആക്രമണത്തിന് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍

യു.പിയിലെ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ജാവേദ് മുഹമ്മദിന്റെ വീട് അനധികൃതമായി നിര്‍മ്മിച്ചത്: കെട്ടിടം പോലീസ് ഇടിച്ചു നിരത്തി

പ്രയാഗ്‌രാജ്: വലിയ തോതില്‍ അക്രമങ്ങള്‍ അരങ്ങേറിയ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നഗരം ശാന്തമാക്കി പോലീസ്. കലാപത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ജാവേദ് മുഹമ്മദിന്റെ വീട് അനധികൃത നിര്‍മ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇടിച്ചു നിരത്തി.

Read Also: വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചാണ് എത്തിയതെന്ന് ഇ.പി. ജയരാജൻ

അക്രമങ്ങള്‍ അവസാനിച്ചുവെങ്കിലും പ്രദേശം ഇപ്പോഴും കനത്ത സുരക്ഷാവലയത്തിലാണ്. മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച കലാപകാരികള്‍ തെരുവില്‍ അഴിഞ്ഞാടിയത്. വിവിധയിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

കലാപകാരികള്‍ പോലീസിനും അധികൃതര്‍ക്കും നേരെ കല്ലേറ് നടത്താന്‍ കുട്ടികളെ ഉപയോഗിച്ചതായും കണ്ടെത്തി. കലാപം നടത്തിയവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ഗുണ്ടാ നിയമ പ്രകാരം കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button