Latest NewsUAENewsInternationalGulf

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ

റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ. ഇനി മുതൽ സൗദി അറേബ്യയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തവക്കൽനയിൽ വാക്‌സിനേഷൻ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിർബന്ധമില്ല.

Read Also: ‘ഭരണമുള്ളതു കൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്, ഇല്ലെങ്കിൽ മുണ്ടും മടക്കിക്കുത്തിയിറങ്ങും’: എം.എം. മണി

മക്ക ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്ന സ്ഥലങ്ങൾ എന്നിവ ഒഴികെയുള്ള അടച്ച സ്ഥലങ്ങളിലാണ് മാസ്‌ക് ഒഴിവാക്കിയത്. കോവിഡ് സാഹചര്യത്തിൽ രാജ്യം തുടർന്നു പോരുന്ന തുടർനടപടികളുടെയും മഹാമാരിയെ ചെറുക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button