KozhikodeKeralaNattuvarthaLatest NewsNews

ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്

കോഴിക്കോട്: ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ആണ് അപകടം നടന്നത്. ആനപാപ്പാനായ വിനുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്.

Read Also : ഐഫോൺ 13: വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ

താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ എതിർദിശയിലേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിക്കുകയായിരുന്നു.

പുത്തൂർ സ്വദേശിയായ വിനു കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലിൽ താമസിച്ചു വരികയായിരുന്നു. ഭാര്യമാർ: നിമിഷ, ഷിമില മക്കൾ: നവീൻ, നവനീത്, വിസ്മയ, ആറു മാസം പ്രായമായ മറ്റൊരു പെൺകുട്ടിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button