KeralaLatest NewsNews

അറബികള്‍ക്ക് വിറ്റ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി ഗള്‍ഫിലെ മലയാളി സംഘം

മനുഷ്യക്കടത്ത് റാക്കറ്റ് 10 ലക്ഷം രൂപയ്ക്ക് മലയാളി സ്ത്രീകളെ അറബികള്‍ക്ക് വിറ്റു: യുവതികളെ ഐഎസിന് കൈമാറുമെന്ന് റാക്കറ്റിന്റെ ഭീഷണി

തിരുവനന്തപുരം: മനുഷ്യക്കടത്ത് റാക്കറ്റ് പത്ത് ലക്ഷം രൂപയ്ക്ക് മലയാളി സ്ത്രീകളെ കുവൈറ്റിലെ അറബികള്‍ക്ക് വിറ്റു. മൂന്നു മലയാളി സ്ത്രീകളെയാണ് മനുഷ്യക്കടത്ത് സംഘം അറബികള്‍ക്ക് വിറ്റത്. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിലൂടെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

Read Also: മുഖ്യമന്ത്രിയും കുടുംബവും ഞാനുമായി ചര്‍ച്ചകൾ നടത്തിയതും തീരുമാനമെടുത്തതും മറന്നോ? എങ്കിൽ ഓര്‍മ്മിപ്പിച്ചു കൊടുക്കാം

റാക്കറ്റിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.കെ ഗസ്സാലി എന്ന ആളാണ് റാക്കറ്റിന്റെ തലവന്‍. യുവതികളെ മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാള്‍ യുവതികളുടെ കുടുംബത്തെ സമീപിച്ചിരുന്നു. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഐഎസിന് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന്, സ്ത്രീകളിലൊരാളുടെ ഭര്‍ത്താവ് മലയാളി സംഘത്തെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും വോയ്സ് ക്ലിപ്പുകളും അവരുടെ വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഗള്‍ഫ് മലയാളികളുടെ സമയോചിതമായ ഇടപെടലിലൂടെ മൂന്നു യുവതികളും നാട്ടിലെത്തി.

കുവൈറ്റില്‍ കുട്ടികളെ നോക്കാനുള്ള ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ റാക്കറ്റ് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. റിക്രൂട്ട്മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും ഇവരില്‍ നിന്ന് പണം ഈടാക്കാത്തതിനാലുമാണ് പോസ്റ്ററുകള്‍ കണ്ട യുവതികള്‍ റാക്കറ്റിനെ സമീപിച്ചത്. റിക്രൂട്ട്മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button