Latest NewsNewsIndia

യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി യമീന്‍ സിദ്ദിഖി എന്ന യുവാവ്

യോഗി ആദിത്യനാഥാണ് തന്റെ റോള്‍ മോഡല്‍, അദ്ദേഹത്തിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തി സിദ്ദിഖി എന്ന യുവാവ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തി 23കാരനായ യമീന്‍ സിദ്ദിഖി എന്ന യുവാവ്. തന്റെ നെഞ്ചിലാണ് യോഗിയുടെ ചിത്രം പച്ച കുത്തിയിരിക്കുന്നത്. യോഗിയാണ് തന്റെ റോള്‍ മോഡലെന്ന് സിദ്ദിഖി പറയുന്നു. ഈ മാസം ആദ്യം യോഗിയുടെ ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ ചിത്രം പച്ചകുത്തിയത്.

Read Also: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും: അറിയിപ്പുമായി ഒമാൻ എയർ

ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളുടെ അതിര്‍ത്തി ഗ്രാമത്തിലാണ് സിദ്ദിഖി താമസിക്കുന്നത്. യുവാവ് ഒരു ചെരുപ്പ് കച്ചവടക്കാരനാണ്. ‘യോഗിയുടെ ചിത്രം പച്ചകുത്തിയത് മുതല്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തനിക്ക് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും താന്‍ അസ്വസ്ഥനല്ല’, സിദ്ദിഖി പറയുന്നു.

‘യോഗി ആദിത്യനാഥിനെ നേരില്‍ കണ്ട് പച്ചകുത്തിയത് കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹം ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ചു. യാതൊരു വിവേചനവും കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്,’ സിദ്ദിഖി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button