Latest NewsKeralaNews

കോൺഗ്രസ്‌-സിപിഎം തെരുവ് യുദ്ധം തുടരുന്നു: കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ തെരുവ് യുദ്ധം നടത്തി കോൺഗ്രസും സിപിഎമ്മും. തലസ്ഥാനത്ത് കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞ് സിപിഎം പ്രവർത്തകർ.

Also Read:തലവേദനയെ ഇല്ലാതാക്കാന്‍ ഒറ്റമൂലി

തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം വരുന്ന പ്രമുഖരെ പ്രതി ചേർത്തുകൊണ്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button