PathanamthittaKeralaNattuvarthaLatest NewsNews

നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ആവശ്യപ്പെട്ട് കൊറ്റനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ രം​ഗത്ത്

പ​ണം ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന്​ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലായിരുന്നു നി​ക്ഷേ​പ​ക​ര്‍

മ​ല്ല​പ്പ​ള്ളി: കൊ​റ്റ​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ആവ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ര്‍ രം​ഗത്ത്. നി​ക്ഷേ​പ​ക​ര്‍ സം​ഘ​ടി​ച്ച്‌ ബാ​ങ്കി​ലെ​ത്തി. പ​ണം ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന്​ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലായിരുന്നു നി​ക്ഷേ​പ​ക​ര്‍.

ചൊ​വ്വാ​ഴ്ച മൂ​ന്നു​മ​ണി​യോ​ടെയാണ് സംഭവം. ബാ​ങ്കി​ലെ​ത്തി​യ​വ​ര്‍ അ​ഞ്ചു​മ​ണി ക​ഴി​ഞ്ഞി​ട്ടും ബാ​ങ്കി​ല്‍ നി​ന്ന്​ ഇ​റ​ങ്ങാ​ന്‍ തയ്യാ​റാ​യി​ല്ല. അ​റ​സ്റ്റ് ചെ​യ്ത്​ നീ​ക്കേ​ണ്ടി വ​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചി​ട്ടും മ​ട​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ല. തുടർന്ന്, അ​സി​സ്റ്റ​ന്‍റ്​ ര​ജി​സ്ട്രാ​റു​മാ​യി ഫോ​ണി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക്ക്​ ശേ​ഷ​മാ​ണ് പി​രി​ഞ്ഞു​ പോ​യ​ത്.

Read Also : പെൺകരുത്തിൽ കേരളം: ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സ്ത്രീ​ക​ള​ട​ക്കം 12 നി​ക്ഷേ​പ​ക​രാ​ണ് പ​ണം തി​രി​കെ ആവശ്യപ്പെട്ട് ബാ​ങ്കി​ല്‍ എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര്‍ അ​സി​സ്റ്റ​ന്‍റ്​ ര​ജി​സ്ട്രാ​റെ വി​വ​ര​മ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ല്‍ നേ​രി​ട്ട് ഇ​തു​ സം​ബ​ന്ധി​ച്ച്‌ ച​ര്‍ച്ച ന​ട​ത്താ​മെ​ന്നും പ​ണം തി​രി​കെ ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​ വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച് ഉ​റ​പ്പു ​ന​ല്‍​കി​യ​താ​യി നി​ക്ഷേ​പ​ക​ര്‍ പ​റ​ഞ്ഞു. ഈ ​ഉ​റ​പ്പി​ല്‍ ത​ല്‍ക്കാ​ലം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു.

ര​ണ്ടു മു​ത​ല്‍ 12 ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കാ​നു​ള്ള​വ​ര്‍ ഇ​തി​ല്‍ ഉൾപ്പെ​ടു​ന്നു. 96 ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ര​യും പേ​ര്‍ക്ക്​ മാ​ത്ര​മാ​യി ന​ല്‍​കാ​നു​ള്ള​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button