Latest NewsNewsHealth & Fitness

വിവാഹമോചനത്തിന് ശേഷമുണ്ടാകുന്ന മാനസിക സംഘർഷങ്ങളെ മറികടക്കാൻ യോഗ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലപ്പോഴും വിവാഹമോചനം അത്ര സുഖകരമായ ഒന്നായിരിക്കില്ല. വിവാഹമോചനം ഏതൊരാളുടേയും ജീവിതത്തിൽ പ്രതീക്ഷിക്കാനാവാത്ത വൈകാരിക മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒന്നായിരിക്കും. ഒരുപക്ഷേ ഒരാളുടെ മാനസിക നിലയെ മുഴുവനായി പോലും തകർത്തുകളയുന്ന ഒന്നായി വിവാഹമോചനം മാറാനിടയുണ്ട്.

Read Also: അനധികൃത സാമ്പത്തിക ഇടപാട്: ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

വിവാഹമോചനം പലർക്കും ഹൃദയം തകർക്കുന്ന ഒരു അനുഭവമായിരിക്കും. വിവാഹമോചനത്തിന് ശേഷമുള്ള മാനസിക സമ്മർദ്ദങ്ങളെ മറികടക്കാൻ ചിലർ കൗൺസിലിംഗിന് പോകാറുണ്ട്. ചിലർ യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നു. വിവാഹമോചനത്തിന് ശേഷം ചിലർ വിഷാദ രോഗത്തിലേക്ക് വരെ വഴുതി വീഴും. ഇതിനെയെല്ലാം നേരിടാൻ യോഗ ചെയ്യുന്നതിലൂടെ കഴിയും.

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത്. യോഗ ചെയ്യാൻ തുടങ്ങുന്നതിന് മുൻപായി പ്രാർഥനയോടുകൂടി തുടങ്ങുന്നതായിരിക്കും നല്ലത്. രാവിലെ നാലുമണി മുതൽ ഏഴു മണി വരെയുള്ള സമയമായിരിക്കും യോഗ ചെയ്യാൻ ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴു മണി വരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം. യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല. കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യുന്നത് നല്ലതല്ല.

Read Also: ‘ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് ഷാർജാ ഭരണാധികാരിയുടെ സഹായം തേടി’: സ്വപ്ന

യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ. യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിന് ശേഷമേ തുടങ്ങാവൂ. വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാൻ പാടില്ല. ഭക്ഷണം കഴിച്ചതിന് ശേഷം നാലു മണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button