Latest NewsIndiaInternational

ഇന്ത്യ മുഖ്യ അംഗരാഷ്ട്രമായി ‘ഐ2യു2’ കൂട്ടായ്മ: കൂടെയുള്ളത് യുഎസ്, ഇസ്രയേൽ, യുഎഇ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ

ന്യൂയോർക്ക്: രാജ്യാന്തര തലത്തിൽ ഇന്ത്യ മുഖ്യ അംഗ രാഷ്ട്രമായി ‘ഐ2യു2’ കൂട്ടായ്മ. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. ഐ2യു2–ന്റെ ആദ്യ വെർച്വൽ സമ്മേളനം അടുത്തമാസം ചേരുമെന്നു വൈറ്റ് ഹൗസ് ആണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവർ ഐ2യു2 വിന്റെ ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കും.

യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ ബൈഡൻ മുൻകൈയെടുത്താണ് രൂപം കൊടുത്തിരിക്കുന്നത്. പരസ്പര സഹകരണം, ഭക്ഷ്യസുരക്ഷാ പ്രതിസന്ധി, തുടങ്ങിയ കാര്യങ്ങൾ പ്രഥമ ഐ2യു2 ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ജൂലൈ 13 മുതൽ 16 വരെ മിഡിൽ ഈസ്റ്റിൽ ബൈഡൻ പര്യടനം നടത്തുന്നതിനിടെ ആയിരിക്കും ഉച്ചകോടി നടക്കുകയെന്ന് ഉയർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

ഓരോ രാജ്യവും പലവിധ മേഖലകളിൽ മുന്നിട്ടു നിൽക്കുന്നതിനാൽ പരസ്പര സഹകരണം ഗുണകരമാകുമെന്ന് യുഎസ് കണക്കുകൂട്ടുന്നു. നരേന്ദ്ര മോദി, ബെന്നറ്റ്, മുഹമ്മദ് ബിൻ സയിദ് എന്നിവരുമായി ഇപ്പോഴുള്ളതിനേക്കാൾ അടുത്ത ബന്ധം ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടുകൂടി ഐ2യു2 വിനെ കാണാം. ‘ഇന്ത്യ വളരെ വലിയ ഒരു ഉപഭോക്‌തൃ വിപണിയാണ്.

അത്യാധുനിക സാങ്കേതിക സാമഗ്രികൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. സാങ്കേതികവിദ്യ, കാലാവസ്ഥ, വ്യാപാരം, കോവിഡ്, സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ഐ2യു2 വിന്റെ സഹകരണം ഗുണകരമാകും. കൂട്ടായ്മയിലെ അംഗ രാജ്യങ്ങളെല്ലാം യുഎസിനു പ്രധാനപ്പെട്ടതായിരിക്കും.’– യുഎസ് സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button