Latest NewsNewsIndia

കശ്മീരില്‍ വന്‍ ആക്രമണത്തിനുള്ള പദ്ധതി തകര്‍ത്ത് പോലീസ്

മേഖല മുഴുവന്‍ പോലീസും സുരക്ഷാ സേനയും വളഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം പോലീസ് തകര്‍ത്തു. രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമ ജില്ലയിലെ അര്‍മുള്ള ലിറ്റെര്‍ മേഖലയിലായിരുന്നു സംഭവം. പ്രഷര്‍ കുക്കറില്‍ നിറച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു ഐഇഡി. വഴിയരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കുക്കര്‍ കിടക്കുന്നതു കണ്ട യാത്രികരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടനെ സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു.

Read Also: അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന കുപ്രചാരണങ്ങളിലും അക്രമങ്ങളിലും പ്രതികരണവുമായി മുന്‍ വ്യോമസേന മേധാവി

പരിശോധനയില്‍ കുക്കറിനുള്ളില്‍ സ്ഫോടകവസ്തുവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഭീകരരെ പിടികൂടുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ നേരം എടുത്താണ് ബോംബ് സ്‌ക്വാഡ് ഐഇഡി നിര്‍വ്വീര്യമാക്കിയത്.

മേഖല മുഴുവന്‍ പോലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും വഴി തിരിച്ചുവിട്ടു. പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഭീകരര്‍ക്കെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button