Latest NewsNewsIndia

രാത്രി കാലങ്ങളിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ജോലി സമയം കൂട്ടി പൂനെ പോലീസ്

 

 

പൂനെ: രാത്രി കാലങ്ങളിലെ അപകടങ്ങൾ നിയന്ത്രിക്കാൻ പൂനെ പോലീസ് തങ്ങളുടെ ജോലി സമയം കൂട്ടി. വാഹനങ്ങളുടെ വേഗത കുറയ്‌ക്കുക, റോഡിലെ തിരക്ക് ഒഴിവാക്കുക എന്നിവയാണ് ജോലിസമയം കൂട്ടിയതിന്റെ ലക്ഷ്യം. പൂനെ സിറ്റി പോലീസിന്റെ ട്രാഫിക് ബ്രാഞ്ച് മൂന്ന് ഷിഫ്റ്റുകളിലായി പുലർച്ചെ രണ്ട് മണി വരെ പ്രവർത്തിക്കും.

രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് പോലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത അറിയിച്ചു. പാർട്ടികൾ കാരണം രാത്രികാലങ്ങളിൽ വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് സുരക്ഷയുടെ ഭാഗമായി പോലീസുകാരുടെ ജോലി സമയം ഉയർത്തിയത്.

നേരത്തെ ട്രാഫിക് പോലീസിന്റെ ജോലി സമയം രാത്രി ഒൻപത് വരെ ആയിരുന്നു. ജനങ്ങൾ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ ഇപ്പോൾ രാത്രി വൈകിയും ജോലി ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button