News

ആർ.എസ്.എസ് പ്രവർത്തകൻ വത്സരാജ് വധക്കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂര്‍: ആർ.എസ്.എസ് പ്രവർത്തകൻ വത്സരാജ് വധക്കേസിലെ പ്രതികളെ വെറുതെ കോടതി വിട്ടു. സി.പി.എം പ്രവർത്തകരായ ഏഴ് പ്രതികളെയാണ് തലശ്ശേരി അഡി. ജില്ലാ സെക്ഷൻ കോടതി വെറുതെ വിട്ടത്.

2007 മാർച്ച് നാലിനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വത്സരാജ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കണ്ടെത്തൽ.

സൗജന്യമായി ഫോട്ടോഷോപ്പ് ഉപയോഗിക്കണോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയുക

സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ സജീവൻ, കെ.ഷാജി, മനോജ്, സതീശൻ, പ്രകാശൻ, ശരത് എന്നിവരുൾപ്പെടെ ഏഴു പേരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ, ലോക്കൽ പൊലീസ് അന്വേഷണം നടത്തിയ കേസിൽ വത്സരാജിന്‍റെ ഭാര്യ നൽകിയ ഹർജിയെത്തുടർന്ന് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button