Latest NewsKeralaNews

മുഖ്യമന്ത്രിക്ക് നേരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ സർവീസിൽ നിന്ന് നീക്കും

 

 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അറസ്റ്റില്‍ ആയ പ്രതി ഫർസീൻ മജീദിനെ സർവീസിൽനിന്ന് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. മുട്ടന്നൂർ യു.പി സ്കൂൾ അദ്ധ്യാപകനായ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അദ്ധ്യാപകർക്കുള്ള യോഗ്യതാപരീക്ഷയായ കെ-ടെറ്റ്  ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു.

ഇദ്ദേഹമുൾപ്പെട്ട വിവിധ മുൻകാല കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. അദ്ധ്യാപകനെ സ്കൂളിൽനിന്ന് പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മാനേജ്മെന്റ്. വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള നിർദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ടി.ടി.സി. യോഗ്യതയുള്ള ഫർസീൻ മജീദ് 2019 ജൂൺ ആറിനാണ് സ്കൂളിൽ അദ്ധ്യാപകനായി ചേർന്നത്. കോവിഡ് കാരണം 2019, 2020 വർഷങ്ങളിൽ അദ്ധ്യാപകരായി ചേർന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാൽ 2021 മാർച്ച് 16-നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാൽ 2022 മാർച്ച് 15-നുമുൻപ്‌ കെ-ടെറ്റ് പാസാകാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടില്ല. കെ-ടെറ്റ്‌ പാസാകാത്ത അദ്ധ്യാപകർക്ക് വാർഷിക ഇൻക്രിമെന്റ് ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button