AlappuzhaKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ കളരി ഗുരുക്കൾ അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരൻ (62) ആണ് പിടിയിലായത്

തിരുവനന്തപുരം: പോക്സോ കേസിൽ കളരി ഗുരുക്കൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരൻ (62) ആണ് പിടിയിലായത്.

ചേർത്തല നഗരസഭ പരിധിയിൽ ഇരുപത്തിനാലാം വാർഡിൽ സെന്‍റ് മാർട്ടിൻ പ്രദേശത്താണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാൾ. കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

Read Also : അഫ്ഗാനിൽ കൊടും പട്ടിണി: ജീവൻ നിലനിർത്താൻ പഴകിയ റൊട്ടി, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തീവ്രവാദികൾക്ക് കാഴ്ചവെക്കുന്നു

കുട്ടി കളരി പഠിക്കാൻ പോകാതിരുന്നതിനെ തുടർന്ന്, വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ചേർത്തലയുടെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ഇയാൾ കളരി പരിശീലനം നടത്തിയിരുന്നതായി ചേർത്തല പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button