ThiruvananthapuramNattuvarthaLatest NewsKeralaNews

കഞ്ചാവ് വിൽപ്പന : തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അറസ്റ്റ് ചെയ്തത്.

Read Also : തെലങ്കാനയിൽ നിന്ന് കേന്ദ്രം ലക്‌ഷ്യം: ടിആർഎസിന് പുതിയ പേര് വരും, ബിആർഎസ് ആക്കുമെന്ന് നേതാക്കൾ

തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുളള വീട്ടിൽ നിന്നും രണ്ട് മാസം മുൻപ് കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു 9.6 കിലോ കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആഷിക്കിന്റെ വീടാണ് എന്നത് വ്യക്തമായത്. ഇതോടെ കേസിലെ അഭിഭാഷകന്റെ പങ്ക് വ്യക്തമായതോടെയാണ് എക്സെെസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഒളിവിലായിരുന്ന ആഷിക്ക് ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സെെസ് സംഘം വീട്ടിൽ എത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button