Latest NewsNewsMobile PhoneTechnology

സാംസംഗ് ഗാലക്സി എം32: വിലയും പ്രത്യേകതയും ഇങ്ങനെ

6.4 ഇഞ്ചിന്റെ സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

കുറഞ്ഞ വിലയിൽ സാംസംഗ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം32. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിലൂടെയാണ് വിലക്കിഴിവോടെ സാംസംഗ് ഗാലക്സി എം32 വാങ്ങാൻ കഴിയുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.4 ഇഞ്ചിന്റെ സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി80 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: കായിക പരിശീലകൻ മാനസികമായി പീഡിപ്പിച്ചു: ദളിത് വിദ്യാർത്ഥി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6,000 എംഎച്ചാണ് ബാറ്ററി ലൈഫ്.

4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 11,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 13,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button