KeralaLatest NewsNews

കായിക പരിശീലകൻ മാനസികമായി പീഡിപ്പിച്ചു: ദളിത് വിദ്യാർത്ഥി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: കായിക പരിശീലകന്റെ മാനസിക പീഡനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധനാഴ്ച്ചയാണ് എലി വിഷം കഴിച്ച് അനവഞ്ചേരി സ്‌കൂളിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനായ കുട്ടിയെ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയിൽ എത്തിച്ചത്.

Read Also: അഗ്നിപഥിനെതിരെ നടന്നത് ആസൂത്രിത കലാപം, തെളിവായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍: ആക്രമണം നടത്തിയവരെ പോലീസ് പിടികൂടി

ആറ്റിങ്ങൽ സ്‌പോർട്‌സ് കൗൺസിൽ പരിശീലന കേന്ദ്രത്തിലെ ബോക്‌സിങ് പരിശീലകൻ പ്രേംനാഥിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബോക്‌സിംഗിനുള്ള ശാരീരിക ക്ഷമതയില്ലെന്ന് ആരോപിച്ച് അധ്യാപകൻ അധിക്ഷേപിച്ചെന്നാണ് പരാതി. രാജാജി നഗറിലെ കുട്ടികൾക്ക് മോഷണമാണ് പണിയെന്ന് പറഞ്ഞുവെന്നും കഞ്ചാവെന്ന് വിളിച്ചെന്നും ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

Read Also: അദ്ദേഹം മികച്ച ഫോമിലാണ്, ടീമിനായി കപ്പ് നേടിത്തരും: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button