KannurKeralaLatest NewsNewsBusiness

വൈദ്യരത്നം: ആയുർവേദ ഡോക്ടർമാർക്ക് തുടർ വിദ്യാഭ്യാസ പരിപാടി നടത്തും

കണ്ണൂരിലെ റോയൽ ഒമാർസിൽ വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ നിർവഹിക്കും

കണ്ണൂർ: വൈദ്യരത്നം ഔഷധശാല തുടർ വിദ്യാഭ്യാസ പരിപാടി നടത്താനൊരുങ്ങുന്നു. ആയുർവേദ ഡോക്ടർമാർക്കാണ് വൈദ്യരത്നം തുടർ വിദ്യാഭ്യാസ പരിപാടി നടത്തുന്നത്. നാളെ രാവിലെ 9 മണിക്ക് കണ്ണൂരിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. കണ്ണൂരിലെ റോയൽ ഒമാർസിൽ വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ നിർവഹിക്കും.

ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മാത്യൂസ് പി. കുരുവിള അധ്യക്ഷത വഹിക്കും. ഡോ. രതി ബി. ഉണ്ണിത്താൻ, ഡോ. ഇ. മുകേഷ്, ഡോ. നവനീത് കൃഷ്ണൻ, ഡോ. ശ്രീജിത്ത് രവീന്ദ്രൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും.

Also Read: ‘എതിർക്കുന്നവരുടെ സ്ഥിരം കലാപരിപാടി’: അഗ്നിപഥ് വിഷയത്തിൽ കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button